Monday, May 16, 2011

മരണം

മറ്റു ആളുകളുടെ മരണത്തെക്കുറിച്ച് ഞാന്‍ കേട്ടിട്ടുണ്ടായിരുന്നു എങ്കിലും അവയൊന്നും എന്നെ സംബന്ധിച്ചിടത്തോളം അര്‍ത്ഥ പൂര്‍ണം ആയിരുന്നില്ലാ...

നിങ്ങള്‍ ആരെയെങ്കിലും സ്നേഹിക്കുകയും അതിനുശേഷം അയാള്‍ മരിക്കുകയും ചെയ്തിട്ടില്ലെങ്കില്‍ നിങ്ങള്ക്ക് യഥാര്‍ത്ഥത്തില്‍ മരണത്തെ മുഖാമുഖം കാണുവാന്‍ കഴിഞ്ഞിട്ടില്ല...
അതിനു ശേഷം നിങ്ങള്‍ക്ക്‌ ഒരിക്കലും പഴയതുപോലെ ആകുവാന്‍ കഴിയില്ല....

ഒരു കാളവണ്ടി - എനിക്കിപ്പോഴും അതിന്റെ ശബ്ദം കേള്‍ക്കുവാന്‍ കഴിയുന്നുണ്ട്... കല്ലുകളില്‍ അതിന്‍റെ ചക്രങ്ങളുടെ കര കര  ശബ്ദം... വണ്ടിക്കാരന്‍ കാളകളോട് നിരന്തരം ഒച്ചയെടുക്കുന്നു. അയാളുടെ ചാട്ടവാര്‍ അവയുടെ മേല്‍ പതിയുന്ന ശബ്ദം..

Friday, January 28, 2011

സ്വപ്‌നങ്ങള്‍

നിങ്ങള്‍ നിങ്ങള്ക്ക് ചുറ്റും നിങ്ങളുടെ സ്വന്തം സ്വപ്‌നങ്ങള്‍ നെയ്യുന്നു, നിങ്ങള്‍  ഉണര്ന്നവരായിത്തീര്ന്നില്ലെങ്കില്‍ സ്വപ്നം കാണല്‍ തുടരും…
ലോകം അയഥാര്‍ത്ഥം ആണ് കാരണം നിങ്ങള്‍ അറിയുന്ന ലോകം നിങ്ങളുടെ സ്വപ്നത്തിന്റെ ലോകമാകുന്നു..
സ്വപ്‌നങ്ങള്‍ കൊഴിഞ്ഞു വീഴുകയും ഉള്ളതായ ലോകത്തെ നിങ്ങള്‍ അഭിമുഖീകരിക്കുകയും ചെയ്യുന്നു.
അപ്പോള്‍ യഥാര്‍ത്ഥ ലോകം പ്രത്യക്ഷമാകുന്നു ....

ദൈവമെന്നും ലോകമെന്നും രണ്ടു  കാര്യങ്ങള്‍  ഇല്ല.., ദൈവം  തന്നെയാണ്  ലോകം .
നിങ്ങള്ക്ക്  കണ്ണുകള്‍  ഉണ്ടെങ്കില്‍.. സ്വപ്നങ്ങളുടെ  പൊടി പരളാത്ത വ്യക്തമായ കണ്ണുകള്‍ ഉണ്ടെങ്കില്‍,  ഉറക്കത്തിന്റെ  യാതൊരു  തരിമ്പും നിങ്ങളില്‍ ഇല്ലെങ്കില്‍ ..
ദൈവം  മാത്രമേ  നിലനില്‍ക്കുന്നുള്ളൂ ..

അപ്പോള്‍  ചിലയിടങ്ങളില്‍  ദൈവം  ഒരു  ഹരിത  വൃക്ഷം  ആയിരിക്കും,  ചിലയിടങ്ങളില്‍  തിളങ്ങുന്ന  ഒരു  നക്ഷത്രം ആയിരിക്കും, ചിലയിടങ്ങളില്‍  ഒരു  പുഷ്പം  മറ്റു  ചിലയിടങ്ങളില്‍  പാടുന്ന  പക്ഷിയോ  ഉല്ലസിച്ചു  നടക്കുന്ന  കുട്ടിയോ  ഒഴുകിക്കൊണ്ടിരിക്കുന്ന  പുഴയോ  ആയിരിക്കും …
നിങ്ങള്‍  കാണുവാന്‍  തുടങ്ങുന്ന  നിമിഷം  ദൈവം  മാത്രമേ  ഉള്ളൂ ...


ഇതൊരു  മനോഹരമായ  ലോകമാകുന്നു  എന്നാല്‍  ഞാന്‍  സംസാരിക്കുന്നതു  നിങ്ങളുടെ  ലോകത്തെക്കുറിച്ചല്ല    എന്റെ  ലോകത്തെക്കുറിച്ചാണ്,,, 
നിങ്ങളുടെ  ലോകം  വളരെ  വൈരൂപ്യം   നിറഞ്ഞതാണ്‌  നിങ്ങളുടെ  ലോകം  ഒരു  ആത്മ  ബോധത്താല്‍  സൃഷ്ടിക്കപ്പെട്ട  നിങ്ങളുടെ  ലോകമാണ് ..
നിങ്ങള്‍  യഥാര്‍ത്ഥ  ലോകത്തെ  ഒരു  തിരശീലയായി  ഉപയോഗിക്കുകയും  നിങ്ങളുടെ  സ്വന്തം  ആശയത്തെ  അതിനുമേല്‍  പ്രക്ഷേപിക്കുകയും  ചെയ്യുകയാണ്..


നിങ്ങള്‍  നിങ്ങളുടെ  സ്വപ്നത്തെ  ഉപേക്ഷിക്കുകയാണെങ്കില്‍  നിങ്ങള്ക്ക്  യഥാര്‍ത്ഥ  ലോകം  കാണുവാന്‍  കഴിയും. ആ  രാത്രിയില്‍  നിങ്ങള്‍  മരിക്കുകയും  പുനര്‍ജനിക്കുകയും  ചെയ്യുന്നു  എന്നാല്‍  മരിച്ച  ആളും  പുനര്‍ജനിച്ച ആളും  ഒന്നല്ല ..
ബോധോദയം  എന്നാല്‍  ഉണരല്‍  എന്നല്ലാതെ  മറ്റൊന്നുമല്ല  ബോധ  പ്രാപ്തനായ  ഒരു  വ്യക്തിയെ  സംബന്ധിച്ച്  നമ്മുടെ  ജീവിതാനുഭവങ്ങള്‍  എല്ലാം  വെറും  സ്വപ്‌നങ്ങള്‍  മാത്രമാണ്  …
അവ  നല്ലതാകാം, ചീത്തയാകാം, പേക്കിനാവുകളവാം, മധുര  സ്വപ്‌നങ്ങള്‍  ആകാം ….
എന്നിരുന്നാലും  അവയെല്ലാം  സ്വപ്‌നങ്ങള്‍  ആണ് ....


നിങ്ങള്ക്ക്  ഏതു  നിമിഷവും  ഉണര്ന്നെഴുന്നേല്‍ക്കാം  …
ചിലപ്പോള്‍  ഉണരുവനായി  നിങ്ങള്‍  ഒരു  ശ്രമം  നടത്തിയേക്കാം  അത്  വളരെ  ദുഷ്കരമായി  അനുഭവപ്പെടുകയും  ചെയ്തേക്കാം. നിങ്ങള്‍  ഉച്ചത്തില്‍  കൂവുന്നത്  പോലെ  സ്വപ്നം  കണ്ടേക്കാം  പക്ഷെ  നിങ്ങള്ക്ക്  വിളിച്ചു  കൂവാനാകുന്നില്ല ….
നിങ്ങള്ക്ക്  ഉണര്‍ന്നെഴുന്നേറ്റു  കിടക്കയില്‍  നിന്ന്  പുറത്തു  പോകണമെന്നുണ്ടാകാം..  
എന്നാല്‍  അതിനു  കഴിയുന്നില്ല… 
നിങ്ങളുടെ  ശരീരം  മുഴുവനും  പക്ഷപാതം  പിടിച്ചതുപോലെയാകുന്നു ..

അടുത്തദിവസം  നിങ്ങള്‍  ഉണരുകയും  ഇതെല്ലാം  ഓര്‍ത്തു  ചിരിക്കുകയും  ചെയ്യുന്നു  ..
എന്നാല്‍  ആ  നിമിഷത്തില്‍  അത്  നടന്നു  കൊണ്ടിരുന്നപ്പോള്‍  അത്  ചിരിക്കാനുള്ള  കാര്യമായിരുന്നില്ല … അത്  അത്രയും  ഗൌരവമുള്ളതായിരുന്നു  നിങ്ങളുടെ  ശരീരമാകെ  ഏതാണ്ട്  ചത്തത് പോലെയായിരുന്നു .. കൈ  അനക്കാന്‍  കഴിഞ്ഞില്ല  ശബ്ദിക്കാന്‍   കഴിഞ്ഞില്ല …
കണ്ണ് തുറക്കാനും   കഴിഞ്ഞില്ല.. എങ്കിലും  സ്വപ്നത്തില്‍  നിങ്ങള്‍  ജീവിച്ചു  …


എന്നാല്‍  രാവിലെ  നിങ്ങള്‍  അതിനു  യാതൊരു  പ്രാധാന്യവും   കൊടുത്തില്ല  അതൊരു  സ്വപ്നമായിരുന്നു  എന്ന്  അറിഞ്ഞതോടെ  അത്   നിരര്‍ത്ഥകമായി    തീര്‍ന്നു  ….

Monday, December 13, 2010

ഞാന്‍ എന്തുകൊണ്ട് ഓഷോയെ ഇഷ്ടപ്പെടുന്നു ...??

ഓഷോ ഒരു ജാല വിദ്യക്കാരന്‍ ആയിരുന്നില്ല..
അയാള്‍ അത്ഭുതങ്ങള്‍ കാണിച്ചു ആളുകളെ ആകര്‍ഷിച്ചിരുന്നില്ല..
തന്റെ പടം വച്ച് പൂജിക്കണമെന്നു അയാള്‍ ആരെയും ഉപദേശിച്ചുമില്ല..

തത്വ ശാസ്ത്രം പഠിപ്പിച്ചിരുന്ന ഒരു പ്രൊഫസര്‍ ആയിരുന്നു അദ്ദേഹം .
തന്റെ വാക്കുകള്‍ കൊണ്ടാണ് അയാള്‍ ആള്‍ക്കാരെ വശീകരിച്ചത് അല്ലാതെ അന്തരീക്ഷത്തില്‍ നിന്നും വിഭൂതി എടുത്തു കാണിച്ചല്ല.

ദരിദ്രനെ സഹായിക്കുവാനോ ..രോഗബാധിതനു ആശ്വാസം നല്കുന്നതിലോ അയാള്‍ക്ക്‌ യാതൊരു ശ്രദ്ധയുമുണ്ടായിരുന്നില്ല...
ആത്മ സുഖത്തിനു വേണ്ടിയാണ് ആള്‍ക്കാര്‍ അയാളെ തേടി ചെന്നത് .

ഓഷോ പറഞ്ഞിട്ടുണ്ട് ..

" എനിക്ക് നിങ്ങളെ ഉറക്കത്തില്‍ നിന്നും ഉണര്‍ത്തുവാന്‍ കഴിയില്ല . ഉണരേണ്ടത് നിങ്ങള്‍ തന്നെയാണ് .അതിനുള്ള വഴിയും നിങ്ങള്‍ തന്നെ കണ്ടുപിടിക്കണം.
എന്നാല്‍ നിങ്ങള്‍ക്ക് മുന്‍പേ ഉണര്‍ന്ന ഒരാള്‍ എന്ന നിലയില്‍ ഉണര്‍വ് എന്നൊരു അവസ്ഥ ഉണ്ടെന്നു നിങ്ങള്‍ക്ക് പറഞ്ഞു തരുവാനും, നിങ്ങളെ ഉണരുവാന്‍ പ്രോത്സാഹിപ്പിക്കുവാനും എനിക്ക് കഴിയും ....

എല്ലാവര്‍ക്കും ഇതു ആവശ്യമില്ല ചിലര്‍ സ്വയം ഉണരുന്നവരാണ്,
 ചിലര്‍ പ്രോത്സാഹനം ആവശ്യമുള്ളവരും  ഇനി മറ്റു ചിലരാകട്ടെ ഉണരുവാന്‍ കഴിയുമെന്ന് കൂടി അറിവില്ലാത്തവരും..."

ഒരു അഭിമുഖത്തില്‍ നിന്ന് ...





 

ചോദ്യം : അങ്ങ് ആരാണ് ..?

ഉത്തരം : ഞാന്‍ കേവലം ഞാന്‍ തന്നെ ആകുന്നു . പ്രവാചകനല്ല, മിശിഹായല്ല, 

                 ക്രിസ്തുവല്ല . കേവലം ഒരു സാധാരണ മനുഷ്യ വ്യക്തി ..
                 നിങ്ങളെപ്പോലെ തന്നെ .

ചോദ്യം : ശെരി,. എന്നാല്‍ തീര്‍ത്തും അങ്ങനെയല്ല ?

ഉത്തരം: അത് ശെരിയാണ് ...തീര്‍ത്തും അങ്ങനെയല്ല !
                നിങ്ങള്‍ ഇപ്പോഴും ഉറക്കത്തിലാണ് ..

                എന്നാല്‍ അത് പറയത്തക്ക ഒരു വ്യത്യാസമല്ല .
                ഒരിക്കല്‍ ഞാനും ഉറക്കത്തിലായിരുന്നു . 
                ഒരിക്കല്‍ നിങ്ങള്‍ക്കും ഉണരുവാന്‍ കഴിയും .
                നിങ്ങള്ക്ക് ഈ നിമിഷത്തില്‍ തന്നെ ഉണര്‍ന്നു എണീക്കുവാന്‍ കഴിയും.
                ആരും അത് തടയുന്നില്ല. അതിനാല്‍ വ്യത്യാസം വെറും അര്‍ത്ഥശൂന്യമാണ്